Posts

Showing posts from May, 2015

ദുഷ്ടൻ!

               "ഓൾ ഐ വാണ സേ ഈസ്‌ ദാറ്റ്  ദേ ഡോണ്ട് റിയലി കെയർ അബൗട്ട് അസ്‌!" പതിവില്ലാതെ ഉറക്കമുണർത്തിയതു മൈക്കിൾ ജാക്സണ്‍. മരിച്ചു വർഷമിത്രയായിട്ടും ഈ മനുഷ്യന്റെ ശല്യം തീർന്നില്ലല്ലോ ദൈവമേ എന്നു പ്രാകിക്കൊണ്ടാണ് എഴുന്നേറ്റത്. "അതിന്റെ ഒച്ച ഒന്നു കുറച്ചു വെക്കടാ കോപ്പേ !!" "അയ്യോ സോറി അളിയാ! നിന്റെ ഉറക്കം പോയോ?" നിങ്ങൾ അവസാനം കേട്ട ആ ശബ്ദത്തിന്റെ ഉടമ എന്റെ റൂംമേറ്റ്‌ ആണ്. പേര് ഫ്രാങ്കോ. അലവലാതിയാണ്. പോരാത്തതിനു ഫ്രീക്കനും. പക്ഷേ നിർഭാഗ്യവശാൽ, പെണ്ണുങ്ങളെ മയക്കാൻ വേണ്ട ഗ്ലാമർ, പാട്ട്, ചിത്രംവര തുടങ്ങിയ ഉടായിപ്പുകളൊക്കെ കയ്യിലുണ്ട്. പക്ഷേ ജീവിതത്തിലിന്നു വരെ സൂര്യോദയം കണ്ടിട്ടില്ലാത്ത ഇവൻ ഇൗ കൊച്ചുവെളുപ്പാൻകാലത്ത് കുളിച്ചു റെഡിയായി നിൽക്കുന്നതെന്തിനാണാവോ? "അളിയാ, കോടമ്പാക്കത്തുള്ള ഒരു സ്വർണ്ണക്കടക്കാരൻ ഞങ്ങടെ ആൽബം സ്പോണ്‍സർ ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്. അങ്ങേരെ എട്ടു മണിക്കു പോയി കാണണം." അപ്പൊ അതാണു കാര്യം. ഇവനും മറ്റു കുറേ അലവലാതികളും ചേർന്ന് 'ഔട്ട്‌സ്പോക്കൻ' എന്നൊരു ബാൻഡ് നടത്തുന്നുണ്ട്. അവരുടെ മ്യൂസിക

എൻ.എച്ച്. 47

ദേശീയപാതകൾ സാധാരണ നിരത്തുകളെപ്പോലെയല്ല. ഒരുപക്ഷേ നിങ്ങളിപ്പോൾ ചിന്തിക്കുന്നത് വെള്ളവരകളെപ്പറ്റിയായിരിക്കും. വിസ്താരം കൂടിയ റോഡിനെ പലതായി തിരിക്കുന്ന നെടുകനെയുള്ള വെള്ളവരകൾ. അല്ലെങ്കിൽ ഇടയ്ക്കുള്ള ടോൾ ബൂത്തുകളെപ്പറ്റിയായിരിക്കാം. അതോ ഉയർന്ന വേഗപരിധിയെയും ചീറിപ്പായുന്ന വാഹനങ്ങളെയും പറ്റിയാണോ? പക്ഷേ ഞാൻ അതൊന്നുമല്ല  ഉദ്ദേശിച്ചത്. ഞാൻ പറയാൻ വന്നത്,അവിടെ ഓരോ വാഹനങ്ങളും ഓരോ തുരുത്തുകളാണ്. കളിയും, ചിരിയും,വാശിയും,ദേഷ്യവും എല്ലാമുള്ള സഞ്ചരിക്കുന്ന കൊച്ചു ലോകങ്ങൾ. ആ സഞ്ചാരങ്ങളിൽ,തങ്ങളുടേത് മാത്രമായ ആ ലോകങ്ങളിൽ നിന്നു പുറത്തു കടക്കാൻ പൊതുവേ ആർക്കും താത്പര്യമില്ല. പുറം കാഴ്ചകളിലേക്ക് കണ്ണെറിയില്ലെന്നല്ല,പക്ഷേ അതിനുമപ്പുറം ചുറ്റുമുള്ള സംഭവങ്ങളിലേക്ക് കയ്യും,മനസ്സും നീട്ടുന്നവർ എത്ര പേരുണ്ട്? ഒരുപക്ഷേ  അവയ്ക്കു ചുറ്റും നിസ്സംഗതയുടെ കിടങ്ങുകളുണ്ടായിരിക്കും. മറികടക്കാനാവാത്ത വിധം വലിയവ. അവയ്ക്കപ്പുറത്തേക്കു നീട്ടാൻ അവരുടെ കൈകൾക്കു നീളം പോരായിരിക്കും. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ. ദേശീയപാതയെപ്പറ്റി പറഞ്ഞപ്പോഴാണ് ഓർത്തത്‌. കുറച്ചു കാലം മുൻപു വരെ കരുതിയിരുന്നതു നീളം കൂടിയ ദേശീയപാ