യക്ഷി
കുറേ നാളുകളായി ഞാൻ ആലോചിക്കുന്നതു മുഴുവൻ യക്ഷികളെപ്പറ്റിയാണ്. അഴിച്ചിട്ട മുടിയും,മുറുക്കിച്ചുവന്ന ചുണ്ടുകളുമുള്ള ഒരു രൂപം തൊട്ടുപിന്നിൽ നിൽക്കുന്നതും, വെളുത്തു നീണ്ട തേറ്റപ്പല്ലുകൾ കഴുത്തിലാഴ്ത്തി ചോര കുടിക്കുന്നതും ഇന്നലെയും സ്വപ്നം കണ്ടു. ഒറ്റക്കിരിക്കുമ്പോൾ പലപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്ന ഒരു ചിരി കേൾക്കാറുണ്ട്. ചിലപ്പോൾ പാലപ്പൂവിന്റെ മണവും വരും. എല്ലാം എന്റെ തോന്നലാണെന്നാണ് ആൻസി പറയുന്നത്. "ഈ അച്ചായനിതെന്നാ? നമ്മളു ക്രിസ്ത്യാനികൾക്ക് യക്ഷീം,പ്രേതോമൊന്നും ഇല്ല. ഇനി ഒണ്ടേത്തന്നെ കഴുത്തേക്കെടക്കുന്ന കൊന്ത കാണിച്ചാ മതി. ഓടിപ്പൊക്കോളും!" അവൾക്കു തമാശ! എല്ലാം തോന്നലാണെന്നു തന്നെയാണ് ആശ്വസിച്ചിരുന്നത്. പക്ഷേ ഇന്നലെ രാത്രി വീടിനു മുന്നിൽ കണ്ടത് ഒരു സാധാരണ സ്ത്രീയെയല്ലെന്ന് ഉറപ്പാണ്. വെളിച്ചം കുറവായതുകൊണ്ട് മുഖം ശരിക്കു കണ്ടില്ല. അഴിച്ചിട്ട മുടിയുമായി ഒഴുകിനീങ്ങുന്നതു പോലെയാണ് അവൾ നടന്നിരുന്നത്. അടുത്തു വന്നപ്പോൾ പാലപ്പൂവിന്റെ മണം കിട്ടിയെന്നത് തീർച്ച. യക്ഷികൾ പൊതുവേ പാലകളിലും,പനകളിലുമാണ് താമസം എന്നാണ് കൂടെ ജോലി ചെയ്യുന്ന സുധാകരൻ പറഞ്ഞത്. അവന് അൽപസ്വൽപം ജ്യോതി...