മൃത്യുഞ്ജയം

പണ്ടു പണ്ടൊരു ഞാൻ ഉണ്ടായിരുന്നു.

ഉരുളകളാക്കിയ കുത്തരിച്ചോറിൽ അമ്മക്കയ്യുടെ ചൂടും കഥയുടെ നെയ്ച്ചുവയുമുണ്ടെങ്കിൽ മാത്രം ഉണ്ടിരുന്ന ഞാൻ.

അച്ഛന്റെ നെഞ്ചിലെ വാത്സല്യതാളത്തിനു ചെവിയോർത്ത്‌,കഥ പുതച്ചുറങ്ങിയിരുന്ന ഞാൻ.

നീലൂരകത്തിന്റെ കമ്പ് വളച്ചുണ്ടാക്കിയ ഖാണ്ഡീവത്തിൽ,കുറ്റിച്ചൂലിൽ നിന്നും ഊരിയെടുത്ത ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും തൊടുത്ത്,വാഴക്കൂട്ടങ്ങളോട് പോരാടി സദാ വിജയശ്രീലാളിതനായിരുന്ന ഞാൻ.

തുറന്നു വച്ച ടാപ്പിന്റെ പശ്ചാത്തലസംഗീതത്തിൽ,സോപ്പുപത കൊണ്ടു മുഖമെഴുതി,ഭീഷ്മരായും, അർജ്ജുനനായും,സിൻബാദായും കുളിമുറിയിൽ അരങ്ങു തകർത്തിരുന്ന ഞാൻ.

കഥകളെ സ്നേഹിച്ചിരുന്ന,എഴുതാൻ മോഹിച്ചിരുന്ന ഞാൻ.

നിസ്സംഗതയുടെ വെള്ള കോട്ടിലെ മരുന്നുമണത്തിലും,അന്യനാടിന്റെ അപരിചിതത്വത്തിലും ശ്വാസം മുട്ടി,എന്റെ അവഗണനയിലും അവിശ്വസ്തതയിലും ഉള്ളു നീറി ഒരു നേർത്ത തുടിപ്പു മാത്രമായെങ്കിലും,ഇനിയും മരിക്കാത്ത ആ എനിക്കു വേണ്ടി...

Comments

  1. ഇനിയും മരിക്കാത്ത എനിക്ക് വേണ്ടി..
    നന്നായി ചിന്ത.

    ReplyDelete
  2. നന്ദി റാംജി സർ.

    ReplyDelete
  3. ...... ആ ഞാൻ നന്നായി പഠിച്ച് നല്ലൊരു ഡോക്റ്ററായി!

    ഇനി വേണ്ടത് രോഗികളെ നന്നായി നോക്കുകയാണ്. രോഗം തീരെ ഇല്ലാതാകും വരെ.....

    അതാകട്ടെ പ്രഥമ ചിന്ത...

    ആശംസകൾ!!!!!!!!!!!!!

    ReplyDelete
  4. ബൂലോകത്തേയ്ക്ക് സ്വാഗതം. എഴുതി തുടങ്ങിക്കോളൂ, ആശംസകള്‍

    ReplyDelete
  5. ‘കഥകളെ സ്നേഹിച്ചിരുന്ന,
    എഴുതാൻ മോഹിച്ചിരുന്ന ഞാൻ.
    നിസ്സംഗതയുടെ വെള്ള കോട്ടിലെ മരുന്നു
    മണത്തിലും,അന്യനാടിന്റെ അപരിചിതത്വത്തിലും
    ശ്വാസം മുട്ടി,എന്റെ അവഗണനയിലും അവിശ്വസ്തതയിലും
    ഉള്ളു നീറി ഒരു നേർത്ത തുടിപ്പു മാത്രമായെങ്കിലും,ഇനിയും മരിക്കാത്ത
    ആ എനിക്കു വേണ്ടി...“
    തുടക്കത്തിലേയുള്ള ഈ ചിന്ത തന്നെ അപാരമാണല്ലോ ഭായ്

    ReplyDelete
  6. ഉരുളകളാക്കിയ കുത്തരിച്ചോറിൽ അമ്മക്കയ്യുടെ ചൂടും കഥയുടെ നെയ്ച്ചുവയുമുണ്ടെങ്കിൽ മാത്രം ഉണ്ടിരുന്ന ഞാൻ.
    ഭംഗിയുള്ള വാക്കുകൾ. എഴുത്തിനു ആശംസകൾ..

    ReplyDelete
  7. വളരെ നന്ദി കുഞ്ഞുറുമ്പേ!

    ReplyDelete
  8. ആൾരൂപൻ സർ,ശ്രീ,മുരളിയേട്ടാ : വളരെ നന്ദി !

    ReplyDelete
  9. മാസത്തില്‍ രണ്ട് പോസ്റ്റെങ്കിലും ഇടണേ....
    നല്ല നെയ്ചുവയുള്ള കഥകൾ...
    ലളിത സുന്ദരമായ ഒരു ശൈലിയുണ്ട് ജ്യുവലിന്‍റെ എഴുത്തിന്.

    ReplyDelete
  10. വളരെ നന്ദി പ്രിയ കല്ലോലിനീ!! കൂടുതൽ എഴുതാൻ ശ്രമിക്കാം. ഇനിയും ഇതുവഴി ഒഴുകി വരണേ!!

    ReplyDelete

Post a Comment

Popular posts from this blog

യക്ഷി

ദുഷ്ടൻ!

എൻ.എച്ച്. 47