Posts

ആദ്യത്തെ കൊലപാതകം

മരണം മണക്കുന്ന ആ കുടുസ്സു മുറിയുടെ മൂലയിലെ കസേരയിൽ തളർന്നിരിക്കുമ്പോൾ ദേഹത്തു തെറിച്ച ചോര ഉണങ്ങിത്തുടങ്ങിയിരുന്നു. ചുമരിലെ വിള്ളലുകളിൽ അവളുടെ പിടച്ചിലിന്റെ ശബ്ദം തങ്ങിനിൽപ്പുണ്ടോ എന്നു ഒരു നിമിഷം കാതോർത്തു. കേൾക്കാനില്ല. ജീവനെടുക്കുന്നത് നിസ്സാരമാണെന്നു ബീഡിമണം കട്ടപിടിച്ച വാക്കുകളിലൂടെ പറഞ്ഞതു സലാമാണ്.മുഖത്തമർത്തിപ്പിടിച്ച് പുറകോട്ടു വളച്ച കഴുത്തിനു കുറുകെ മൂർച്ചയുള്ള കത്തി കൊണ്ട് അമർത്തിയൊരു വര.ജീവനും മരണത്തിനും ഇടയ്ക്കുളള അതിർത്തി വര.അപ്പോൾ ചോര കുതിച്ചൊഴുകും.ഇടനെഞ്ചിൽ നിന്നുയരുന്ന ഓരോ നിലവിളിയും മുറിഞ്ഞ ശ്വാസനാളത്തിലൂടെ കാറ്റു മാത്രമായി പുറത്തു വരും.തുറന്നു കിട്ടിയ വാതിലിലൂടെ പുറത്തേക്കു കുതിക്കാൻ ഒരുമ്പെടുന്ന പ്രാണനെ ശരീരം കടന്നു പിടിക്കും.പിന്നെ ഒരു മൽപ്പിടുത്തമാണ്. പിടച്ചിലുകൾ.. ഒടുക്കം ദേഹത്തിന്റെ ഒടുവിലത്തെ പിടിയും വിടുവിച്ച് അവസാന ശ്വാസത്തിനൊപ്പം പ്രാണൻ പടിയിറങ്ങുമ്പോഴേക്കും പിടച്ചിൽ നിന്നിരിക്കും. വളരെ എളുപ്പം. എന്നിട്ടും കൈ വല്ലാതെ വിറച്ചു.നെഞ്ച് വല്ലാതെ പിടച്ചു. ഈ ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു.സലാമിന്റെ കൂടെയുള്ള ഒരോ നിമിഷവും ഞാനിതു ഭാവനയി...

കുഞ്ഞൻ

സെൽ ഫോണിന്റെ കരച്ചിലാണ് ചിന്തയിൽ നിന്ന് ഉണർത്തിയത് . "ഇന്ന് താമസിക്കോ?" അമ്മയാണ്.സമയമായിട്ടും കാണാത്തതു കൊണ്ടാവും. "ഇല്ല,ഉടനെ വരാം ." നെൽപ്പാടങ്ങൾക്കരികിലുള്ള കുളത്...

മൃത്യുഞ്ജയം

പണ്ടു പണ്ടൊരു ഞാൻ ഉണ്ടായിരുന്നു. ഉരുളകളാക്കിയ കുത്തരിച്ചോറിൽ അമ്മക്കയ്യുടെ ചൂടും കഥയുടെ നെയ്ച്ചുവയുമുണ്ടെങ്കിൽ മാത്രം ഉണ്ടിരുന്ന ഞാൻ. അച്ഛന്റെ നെഞ്ചിലെ വാത്സല്യതാളത്തിനു ചെവിയോർത്ത്‌,കഥ പുതച്ചുറങ്ങിയിരുന്ന ഞാൻ. നീലൂരകത്തിന്റെ കമ്പ് വളച്ചുണ്ടാക്കിയ ഖാണ്ഡീവത്തിൽ,കുറ്റിച്ചൂലിൽ നിന്നും ഊരിയെടുത്ത ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും തൊടുത്ത്,വാഴക്കൂട്ടങ്ങളോട് പോരാടി സദാ വിജയശ്രീലാളിതനായിരുന്ന ഞാൻ. തുറന്നു വച്ച ടാപ്പിന്റെ പശ്ചാത്തലസംഗീതത്തിൽ,സോപ്പുപത കൊണ്ടു മുഖമെഴുതി,ഭീഷ്മരായും, അർജ്ജുനനായും,സിൻബാദായും കുളിമുറിയിൽ അരങ്ങു തകർത്തിരുന്ന ഞാൻ. കഥകളെ സ്നേഹിച്ചിരുന്ന,എഴുതാൻ മോഹിച്ചിരുന്ന ഞാൻ. നിസ്സംഗതയുടെ വെള്ള കോട്ടിലെ മരുന്നുമണത്തിലും,അന്യനാടിന്റെ അപരിചിതത്വത്തിലും ശ്വാസം മുട്ടി,എന്റെ അവഗണനയിലും അവിശ്വസ്തതയിലും ഉള്ളു നീറി ഒരു നേർത്ത തുടിപ്പു മാത്രമായെങ്കിലും,ഇനിയും മരിക്കാത്ത ആ എനിക്കു വേണ്ടി...